Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indentured Servants

യുഎസ് ഗ്രീ​ൻ കാ​ർ​ഡ് മ​ര​വി​പ്പി​ക്കൽ ന​ട​പ​ടി; വി​ദേ​ശ പ്ര​ഫ​ഷ​ന​ലു​ക​ളെ ‘ക​രാ​ർ അ​ടി​മ​ക​ൾ’ എ​ന്നു വി​ശേ​ഷി​പ്പി​ച്ച​ത് അ​നാ​വ​ശ്യ​വും അ​പ​മാ​ന​ക​ര​വു​മെ​ന്ന് ഇ​ന്ത്യ 

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ പ്ര​ഫ​ഷ​ന​ലു​ക​ളെ ‘ക​രാ​ർ അ​ടി​മ​ക​ൾ’ എ​ന്നു വി​ശേ​ഷി​പ്പി​ച്ച യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സി​ന്‍റെ പ​രാ​മ​ർ​ശം അ​നാ​വ​ശ്യ​വും അ​ങ്ങേ​യ​റ്റം അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് ഇ​ന്ത്യ രൂ​ക്ഷ​മാ​യി​വി​മ​ർ​ശി​ച്ചു. ഇ​ന്ത്യ​ൻ ഐ​ടി ക​മ്പ​നി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ഗ്രീ​ൻ കാ​ർ​ഡ് ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ച്ച യു​എ​സ് തീ​രു​മാ​ന​ത്തി​നെ​തി​രെ വി​മ​ർ​ശി​ക്ക​വേ​യാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പൊ​തു​വാ​യ ല​ക്ഷ്യ​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ഈ ​ന​ട​പ​ടി സ​ഹാ​യി​ക്കി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. 


ഇ​ന്ത്യ​യി​ൽ നി​ന്ന് ത​ല​മു​റ​ക​ളാ​യി കു​ടി​യേ​റി​യ​വ​ർ യു​എ​സി​ന്‍റെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ ഓ​ർ​മി​പ്പി​ച്ചു. ടാ​റ്റ ക​ൺ​സ​ൽ​റ്റ​ൻ​സി സ​ർ​വീ​സ​സ് (ടി​സി​എ​സ്), ഇ​ൻ​ഫോ​സി​സ്, വി​പ്രോ, എ​ച്ച്സി​എ​ൽ ടെ​ക്നോ​ള​ജീ​സ്, മൈ​ക്രോ​സോ​ഫ്റ്റ്, അ​ഡോ​ബി, കാ​പ്ജെ​മി​നി, കോ​ഗ്നി​സ​ന്‍റ് എ​ന്നീ ക​മ്പ​നി​ക​ളു​ടെ ഗ്രീ​ൻ കാ​ർ​ഡ് ന​ട​പ​ടി​ക​ളാ​ണ് മ​ര​വി​പ്പി​ച്ച​ത്. വി​ദേ​ശ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​യ്ക്കാ​നു​ള്ള യു​എ​സ് നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.


പെ​ർ​മ​ന​ന്‍റ് ലേ​ബ​ർ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ അ​പേ​ക്ഷ​ക​ൾ മ​ര​വി​പ്പി​ച്ച​തു​കൊ​ണ്ടു നി​ല​വി​ലു​ള്ള എ​ച്ച്-1​ബി വീ​സ​ക​ളെ ബാ​ധി​ക്കി​ല്ല. എ​ന്നാ​ൽ അ​ർ​ഹ​രാ​യ ജീ​വ​ന​ക്കാ​രു​ടെ ഗ്രീ​ൻ കാ​ർ​ഡ് ന​ട​പ​ടി​ക​ളെ ഇ​തു ബാ​ധി​ച്ചേ​ക്കാം. യു​എ​സി​ൽ സ്ഥി​ര താ​മ​സ​ത്തി​നു​ള്ള​താ​ണ് ഗ്രീ​ൻ കാ​ർ​ഡ്. 

Latest News

Corehub Up